പ്ലസ്‌വണ്‍ അലോട്ട്‌മെന്റ് ബുധനാഴ്ച, ഒക്‌ടോബര്‍ ഒന്നുവരെ പ്രവേശനം നേടാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. 23നു രാവിലെ ഒമ്പതു മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.

അലോട്ട്‌മെന്റ് വിവരങ്ങള്‍ ലഭിക്കാന്‍ ഇവിടെ ചെയ്യുക

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം 15 മിനിട്ട് ഇടവേള അനുവദിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന സമയം അനുവദിച്ചിട്ടുള്ളത്. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റു ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലി പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കാനും സൗകര്യമുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here