15 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തി

0
9

തിരുവനന്തപുരം: മുന്‍വര്‍ഷം സര്‍ക്കാറുമായി ധാരണയിലായിരുന്ന 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍, ന്യൂനപക്ഷപദവി ലഭിച്ച ഒരെണ്ണം ഒഴികെ, മറ്റുള്ളവരെല്ലാം ഈ വര്‍ഷവും കരാറിലൊപ്പിട്ടു.

ന്യൂനപക്ഷപദവി ലഭിച്ചതിനാല്‍, സുപ്രീം കോടതി ഉത്തരവനുസരിച്ച് സ്വന്തം നിലയ്ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നുകാണിച്ചാണ് കൊല്ലം അസീസിയ കരാറിലേര്‍പ്പെടാതെ വിട്ടുനില്‍ക്കുന്നത്. ഈ കോളേജ് ഉള്‍പ്പെടെ, ന്യൂനപക്ഷപദവിയുടെ പേരില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ, പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കാന്‍, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയായ, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കമ്മിറ്റി നടപടികളാരംഭിച്ചു.

സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട 14 കോളേജുകളില്‍ ആറെണ്ണത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് ഇത്തവണ പ്രവേശനനടപടികള്‍ താമസിപ്പിച്ചത്. മൂന്നുദിവസം മുമ്പാണ്, ഈ കോളേജുകള്‍ പ്രവേശനം നടത്തുന്നതിനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചത്. റാങ്ക് ലിസ്റ്റിലുള്ള പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുവേണ്ടി, ഇവയ്ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here