ദിലീപ് വീണ്ടും ലൊക്കേഷനിലേക്ക്, പ്രൊഫസര്‍ ഡിങ്കന്‍ അടുത്തമാസം തുടങ്ങും

0

ഒരിടവേളയ്ക്കുശേഷം ദിലീപ് വീണ്ടും ഷൂട്ടിംഗ് തെരക്കുകളിലേക്ക് മടങ്ങുന്നു. കമ്മാരസംഭവത്തിനുശേഷം നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.

രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രൊഫസര്‍ ഡിങ്കന്‍. ന്യ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മ്മാണം. ദുബായ്, എറണാകുളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. റാഫിയാണ് തിരക്കഥ. കുടുംബ പ്രേക്ഷകരെ കുടി ആകര്‍ഷിക്കുന്ന രീതിയില്‍ ചിത്രത്തിന്റെ തിരക്കഥയില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here