സഭയുടെ ഭൂമി ഇടപാട്: വിഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്

0
2

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വിഴ്ച. ഇടപാടുകള്‍ സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് നടന്നതെന്ന് വ്യക്തമാക്കുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വൈദിക സമിതി യോഗത്തില്‍ സമര്‍പ്പിക്കും. മൂന്നു വൈദികരും വക്കീല്‍, തഹസീല്‍ദാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരടങ്ങുന്നതാണ് കമ്മിഷന്‍. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഭൂമി ഇടപാടിലൂടെ 40 കോടി രൂപ എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് നഷ്ടമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here