റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

0

കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം പൈപ്പു പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. എട്ടു മാസം മുമ്പ് രൂപപ്പെട്ട കൂഴിയില്‍ വീണാണ് കൂനന്മാവ് സ്വദേശി യദുലാല്‍ (23) മരിച്ചത്.

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന യദു കുഴിക്കു സമീപം അശാസ്ത്രീയമായി സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ തട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. പിന്നാലെയെത്തിയ ലോറി ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. മാസങ്ങളായ കുഴി മൂടാത്തതിനെതിതെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here