മഞ്ജുവിന്റെ സാമുഹി ബോധത്തിന്റെ കണ്ണാടി മാറണം, വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍

0

ആലപ്പുഴ: വനിതാ മതിലിനു പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാരിയര്‍ക്കെതിരെ മന്ത്രി ജി. സുധാകരന്‍ രംഗത്ത്. വനിതാ മതിലിനെ നോക്കികണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍ മാറ്റണമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണ്. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മതിലിന് രാഷ്ട്രീയ നിറമുണ്ടെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here