സ്ത്രീകള്‍ ശബരിമലയിലേക്ക്, തടയാന്‍ ഒരു വിഭാഗം, ശബരിമല വീണ്ടും…

0

പത്തനംതിട്ട: സ്ത്രീകള്‍ ശബരിമലയിലേക്കു പുറപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ശബരിമല വീണ്ടും അശാന്തമാവുന്നു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങള്‍ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടു. കേരള- തമിഴ്‌നാട് പോലീസിന്റെ സുരക്ഷയില്‍ സ്വകാര്യ വാനിലാണ് യാത്ര. സംഘത്തെ തടയാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ നിരത്തുകളില്‍ നിലയുറപ്പിച്ചു.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നാലും പൊലീസ് സുരക്ഷയില്‍ ശബരിമലയില്‍ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് മനിതി സംഘടനാ പ്രവര്‍ത്തക സെല്‍വി മാധ്യമങ്ങളോട് പങ്കുവച്ചത്. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നുമുള്ള സംഘമാണ് കോട്ടയത്തേക്ക് യാത്ര തിരിച്ചത്. ഒഡീഷയില്‍ നിന്ന് അഞ്ച് യുവതികളും ഛത്തീസ്ഗഡില്‍ നിന്ന് ഒരു യുവതിയും ഇന്നലെ രാത്രി യാത്ര തുടങ്ങിയിട്ടുണ്ട്. ആകെ 45 പേരാണ് മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല മലചവിട്ടാന്‍ എത്തുക.

കര്‍ണാടകയില്‍ നിന്നുള്ള ഒരു സംഘം ബസ്സിലാണ് കോട്ടയത്തേക്ക് എത്തുക. വയനാട്ടില്‍ നിന്നടക്കം ഇരുപത്തിയഞ്ചോളം യുവതികള്‍ ഞയറാഴ്ച്ച രാവിലെ എട്ട് മണിയോടെ കോട്ടയത്ത് എത്തിചേരുമെന്നും മനിതി സംഘടനാ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here