തൂക്കികൊല്ലുമോയെന്ന പി.സി. ജോര്‍ജിന്റെ ചോദ്യത്തിന് വിരട്ടല്‍ വേണ്ടെന്ന് വനിതാ കമ്മിഷന്‍ മറുപടി

0

തിരുവനന്തപുരം: തൂക്കികൊല്ലുമോയെന്ന പി.സി. ജോര്‍ജിന്റെ ചോദ്യത്തിന് വിരട്ടല്‍ വേണ്ടെന്ന് വനിതാ കമ്മിഷന്‍ മറുപടി. പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തോട് രൂക്ഷമായിട്ടാണ് കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പ്രതികരിച്ചത്. സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവന പദവി മറന്നുള്ളതാണെന്നും ഓര്‍ക്കണമെന്നു ജോസഫൈന്‍ ഓര്‍മ്മിപ്പിച്ചു. പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കമ്മിഷന്റെ അധികാരം ഏട്ടില്‍ ഉറങ്ങാനുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മിഷനെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയാല്‍ അതു വിലപോകില്ലെന്നും വനിതാ കമ്മിഷന്‍ താക്കീത് നല്‍കി. ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സിക്കെതിരെ നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here