സി.പി.എം എന്നാല്‍ കോടതിയും പോലീസുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

0

തിരുവനന്തപുരം: സി.പി.എം എന്നാല്‍ കോടതിയും പോലീസുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. സ്ത്രീ പീഡന പരാതിയില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സി.പി.എമ്മാണ്.

പികെ ശശിക്കെതിരായ പീഡന പരാതിയെക്കുറിച്ച് പ്രതികരിക്കവേയാണ് എംസി ജോസഫൈന്‍ വിവാദ പരാമര്‍ശനം നടത്തിയിരിക്കുന്നത്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല. പികെ ശശിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈന്‍ പറഞ്ഞു.

കഠിനംകുളത്ത് വീട്ടമ്മയെ ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്തുകള്‍ പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും താരത്മ്യപ്പെടുത്താന്‍ വാക്കുകളില്ലാത്തതാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here