സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭ യോഗം  തീരുമാനിച്ചു. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.  കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ ,സ്റ്റോര്‍ അക്കൌണ്ടന്റ്, 8 ക്ളാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ്  സൃഷ്ടിക്കുക.

കൂടാതെ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കാനും തീരുമാനമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പോലീസ് സംരക്ഷണം നല്‍കാനും ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാനും തീരുമാനിച്ചു. ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ പുനഃസംഘടിപ്പിക്കും. ചെയര്‍മാനായി ഡോ.സി.പി. വിനോദിനെയും മെമ്പറായി ഡോ.എന്‍. രമാകാന്തനെയും നിയമിക്കും. എട്ടു തീരദേശ പോലീസ് സ്റ്റേഷനുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here