കൊച്ചി : ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും ഭക്തരുടെ വക ‘മര്‍ദ്ദന പ്രസാദം’. ശനിയാഴ്ച പുലര്‍ച്ചെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
സംഭവത്തില്‍ പട്ടികജാതിക്കാരിയായ എറണാകുളം സ്വദേശിനി ദേവസ്വം ബോര്‍ഡിനും പൊലീസിനും പരാതി നല്കി. ചോറ്റാനിക്കര ക്ഷേത്രത്തിലെ നടപന്തലിന് അരികിലുള്ള സത്രത്തില്‍ വച്ചാണ് തന്നോട് ദേവസ്വം ബോര്‍ഡിന്റെ തൃശൂരിലെ ഉദ്യോഗസ്ഥനും ഇയാളുടെ ഡ്രൈവറും മോശമായി പെരുമാറിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ അയ്യപ്പ ഭക്തര്‍ അടക്കമുള്ളവര്‍ ഇരുവരെയും കൈകാര്യം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതി ലഭിച്ച ശേഷം ദേവസ്വം വിജിലന്‍സ് ക്ഷേത്ര പരിസരത്ത് അന്വേഷണം നടത്തി.