ആലപ്പുഴ: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വൈന്‍ ബിസിനസ് നടത്താന്‍ പരിപാടിയുണ്ടോ ? എങ്കിലതു വേണ്ട. വീടുകളിലെ വൈന്‍ നിര്‍മ്മിച്ചു വില്‍ക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് എക്‌സൈസിന്റെ മുന്നറിയിപ്പ്.

പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ വൈനും മദ്യവും നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. അബ്കാരി നിയമത്തിന്റെ ചട്ടഭേദഗതിയുടെ കരട് രണ്ടാഴ്ചയ്ക്കകം തയാറാകും. ഇതോടെ കേരളത്തില്‍ വൈന്‍ നിര്‍മ്മാണ ശാകലകള്‍ക്ക് അനുമതി ലഭിക്കും. നിലവില്‍ കേരളത്തില്‍ വൈന്‍ നിര്‍മ്മാണ ശാലകളില്ല.

കര്‍ഷകര്‍ക്ക് അധിക വരുമാനവും സര്‍ക്കാരിന് നികുതി വരുമാനവും ഇതിലൂടെ ലഭിക്കും. കൈതച്ചക്ക, കശുമാങ്ങ, ജാതിക്കായയുടെ തോട് എന്നിവയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുക. ചക്കയും ഉപയോഗപ്രദമാക്കാനുള്ള ആലോചനകള്‍ സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here