ഭാര്യയെ പരിഹസിച്ചു, ക്രിസ് റോക്കിനെ വേദിയില്‍ കയറി തല്ലി വില്‍ സ്മീത്ത്, അവതാരകന്‍ തല്ലു വാങ്ങിയത് ഓസ്‌കാര്‍ അവാര്‍ഡിനിടെ

ഓസ്‌കാര്‍ പുരസ്‌കാരദാന വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടന്‍ വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ചു ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത്, തല മൊട്ടയടിച്ചെത്തിയ ജാഡ് സ്്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്. ഇതാകട്ടെ, വില്‍ സ്മിത്തിനു രസിച്ചില്ല. വേദിയിലേക്ക് കയറി വന്നു റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ടു പറഞ്ഞുപോകരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here