ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുളള സ്ഥലമല്ല ശബരിമലയെന്ന് ആവര്‍ത്തിച്ച് കടകംപള്ളി

0

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്കു വന്നാല്‍ തടയുമെന്നും അവര്‍ക്ക്് പ്രകടനം നടത്താനുളള സ്ഥലമല്ല ശബരിമലയെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയേക്കുറിച്ച് തൃശൂരില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ് പ്രതികരിക്കവേയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് കടകംപള്ളി പറഞ്ഞിരുന്നു. മുമ്പ് പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്ന് മന്ത്രി വ്യക്തമാക്കി. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here