വിവാഹത്തില്‍ ഇടപെടാന്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ ? ഇല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി

0

ഡല്‍ഹി: വിവാഹത്തില്‍ ഇടപെടാന്‍ മാതാപിതാക്കള്‍ക്ക് അവകാശമില്ലേ ? ഇല്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം. മാതാപിതാക്കളോ സമൂഹമോ മറ്റുള്ളവരോ- ആര്‍ക്കും രണ്ടു പേര്‍ തമ്മിലള്ള വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ല. വ്യക്തികളം കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിനു പുറത്താണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കുടുംബത്തിന്റെ ഇഷ്ടത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി വിവാഹിതരാകുന്നവരെ സ്വയം കോടതി ചമഞ്ഞു ശിക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രധാന നിരീക്ഷണം. ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയില്‍ ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളുടെ പ്രതിനിധിയായ അഭിഭാഷകനും ദുരഭിമാന കൊലയെ എതിര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here