തിരുവനന്തപുരം: വീട്ടില്‍ എസിയും 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുമുള്ളവര്‍ക്ക് ഇനി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കില്ല. 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും ആധുനിക രീതിയില്‍ ഫളോറിംഗ് നടത്തിയിട്ടുള്ളതും കോണ്‍ക്രിറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ക്ക് ക്ഷേമ പെന്‍ഷനു അര്‍ഹതയില്ലെന്ന്് ധനവകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. മരിച്ചവരെയും ഒരേസമയം രണ്ടു പെന്‍ഷന്‍ വാങ്ങുന്നവരെയും ഒഴിവാക്കും.

മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെന്‍ഷന്‍ അര്‍ഹതാ പട്ടികയില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെയാണു ഭൗതിക സാഹചര്യം അളക്കേണ്ടതെന്നു നേരത്തെ വ്യക്തമാക്കിയിരുന്നില്ല. കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. 46.9 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ സാമുഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here