വയനാട്​ സമരപാതയിലേക്ക്; പ​രി​സ്ഥി​തി ക​ര​ടു വി​ജ്ഞാ​പ​നത്തില്‍ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ക​ര​ട് വി​ജ്ഞാ​പ​നം ജി​ല്ല‍യി​ല്‍ സ​മ​രാ​ഗ്​​നി​ക്ക് തി​രി​കൊ​ളു​ത്തും. ഈ​മാ​സം എ​ട്ടി​ന് യു.​ഡി.​എ​ഫ് ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ചു.ഇ​തി​ന​കം ത​ന്നെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ തെ​ളി​ഞ്ഞ​തോ​ടെ, വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല വ്യ​ത്യ​സ്ത സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് സാ​ക്ഷി​യാ​കും.

പ്ര​ക്ഷോ​ഭ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്നാ​ല്‍ വ​രാ​ന്‍​പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ല്‍ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ​ജീ​വ​മാ​കും. വ​ന്യ​ജീ​വി സ​ങ്കേ​തം അ​ധി​കാ​രി​ക​ള്‍ പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ഴു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ വ​ലി​യ തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തിെന്‍റ പ്രാ​ധാ​ന്യം ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സ​ക്ത​മാ​കു​ന്ന​ത്. സ​മ​രം ശ​ക്ത​മാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് യു.​ഡി.​എ​ഫ് തീ​രു​മാ​നം. ജില്ല പഞ്ചായത്ത് ശനിയാഴ്ച അടിയന്തര ബോര്‍ഡ് മീറ്റിങ്​ വിളിച്ചു കൂട്ടി കരടു വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കും.

വ​യ​നാ​ടിെന്‍റ മൂ​ന്നി​ലൊ​ന്ന് ഭാ​ഗം വ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ടു​പോ​കു​ന്ന സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​ത​യു​ണ​ര്‍ത്തു​ന്ന​താ​യി യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ പ​ഠ​ന​മോ, ച​ര്‍ച്ച​യോ ന​ട​ത്താ​തെ​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഹ​ര്‍​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ര്‍മാ​ന്‍ പി.​പി.​എ. ക​രീം, ക​ണ്‍വീ​ന​ര്‍ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here