ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പോളിസി പുതുക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് വാട്സ്ആപ്പ്. ഫെബ്രുവരി എട്ടിന് പുതിയ നയം പ്രാബല്യത്തില്‍ വരും. വാട്സ്ആപ്പ് വരിക്കരുടെ ഫോണ്‍ നമ്ബര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം.
ഇത്തരം വിവരങ്ങള്‍ ശേഖരിക്കുമെന്ന് മാത്രമല്ല ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്കും വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ നയം അംഗീകരിച്ചാല്‍ മാത്രമേ ഇനി വാട്സ്ആപ്പ് ഉപയോഗിക്കാനാവൂ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാട്സ്ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് അവര്‍ കൂടുതലായി തെരയുന്ന ഉത്പന്നങ്ങളും സേവനങ്ങളുടെയും പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാട്ട്സ്ആപ്പ് ആരംഭിച്ചതുമുതല്‍, ശക്തമായ സ്വകാര്യതാ തത്ത്വങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ നയം അനുസരിച്ച് ഉപയോക്താക്കള്‍ മറ്റ് ഫേസ്ബുക്ക് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുമ്ബോള്‍ ഐപി വിലാസം, നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഉപയോക്താവാണെന്ന വസ്തുത എന്നിവ പോലുള്ള വിവരങ്ങള്‍ തേഡ് പാര്‍ട്ടിക്കോ അല്ലെങ്കില്‍ മറ്റൊരു ഫേസ്ബുക്ക് ഉല്‍പ്പന്നത്തിനോ നല്‍കുമെന്നാണ് പറയുന്നത്.
ഉദാഹരണത്തിന് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിന് നിങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഐക്ലൗഡ് ഉപയോഗിക്കുമ്ബോള്‍, ആ സന്ദേശങ്ങള്‍ അവര്‍ ആക്സസ് ചെയ്യും. കൂടാതെ ഉപയോക്താവിന്റെ ബാറ്ററി ലെവല്‍, സിഗ്നല്‍ ശേഷി, അപ്ലിക്കേഷന്റെ പതിപ്പ്, ബ്രൗസര്‍ വിവരങ്ങള്‍, മൊബൈല്‍ നെറ്റ്വര്‍ക്ക്, കണക്ഷന് വിവരങ്ങള്‍ (ഫോണ്‍ നമ്ബര്‍, മൊബൈല്‍ ഓപ്പറേറ്റര്‍ അല്ലെങ്കില്‍ ഐഎസ്പി ഉള്‍പ്പെടെ), ഭാഷ, ടൈം സോണ്‍, ഐപി വിലാസം, ഡിവൈസ് ഓപ്പറേഷന് ഇന്‍ഫോര്‍മേഷന്‍, ഐഡന്റിഫയറുകള്‍ (ഒരേ ഉപകരണവുമായോ അക്കൗണ്ടുമായോ ബന്ധപ്പെട്ട ഫേസ്ബുക്ക് കമ്ബനി ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായുള്ള ഐഡന്റിഫയറുകള്‍ ഉള്‍പ്പെടെ) എന്നീ വിവരങ്ങളും ശേഖരിക്കുമെന്നാണ് വാട്സ്ആപ്പ് പറയുന്നത്.വാട്സ്ആപ്പിലെ ഡിലീറ്റ് മൈ അക്കൗണ്ട് എന്ന ഫീച്ചര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കാതെ ഫോണില്‍ നിന്നോ മറ്റ് ഉപകരണങ്ങളില്‍ നിന്നോ പറയുന്നത്.വാട്സ്ആപ്പിലെ ഡിലീറ്റ് മൈ അക്കൗണ്ട് എന്ന ഫീച്ചര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാതാക്കാതെ ഫോണില്‍ നിന്നോ മറ്റ് ഉപകരണങ്ങളില്‍ നിന്നോ വാട്സ്ആപ്പ് ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്യുകയാണെങ്കിലും നിങ്ങളുടെ അക്കൗണ്ട് നിലനില്ക്കുന്നുണ്ടാവും. അത്തരം സാഹചര്യങ്ങളിലും വിവരങ്ങള്‍ ശേഖരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്