ഹായ്, അയാം സോറി’; നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ല ; വാട്സാപ്പ്


ലോകമെങ്ങും പ്രതിഷേധം വ്യാപകമാവുകയും ഉപയോക്താക്കളെ നഷ്ടമായി തുടങ്ങുകയും ചെയ്തതോടെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്സ്‌ആപ്പ് നീട്ടിവെച്ചു. മെയ് 15 വരെ പുതിയ നയം നടപ്പാക്കില്ലെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതു മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്ന

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്സ്‌ആപ്പ് കമ്ബനിക്കോ, ഫെയ്സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്ബനി വ്യക്തമാക്കുന്നു.

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവര്‍ക്ക് ഫെബ്രുവരി എട്ടിന് ശേഷം വാട്സ്‌ആപ്പ് ഉപയോഗിക്കാനാകില്ലെന്ന തീരുമാനമാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയത്. വാട്സ്‌ആപ്പ് ഡിലീറ്റ് ചെയ്യാനും ആളുകള്‍ വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു. വാട്സ്‌ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റത്തെ കുറിച്ച്‌ പരിശോധിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്ററി സമിതിയും തീരുമാനിച്ചിരുന്നു.

നിബന്ധനകള്‍ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്സാപ്പ് പറഞ്ഞു. ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയില്‍ അങ്ങനെ ചെയ്യില്ലെന്നും വാട്സാപ്പ് കൂട്ടിച്ചേര്‍ത്തുLEAVE A REPLY

Please enter your comment!
Please enter your name here