അമ്പലമുക്കില്‍ പൈപ്പ് പൊട്ടി, ജലവിതരണം തടസപ്പെട്ടു

0
15

തിരുവനന്തപുരം: അമ്പലമുക്കല്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി. അമ്പലമുക്ക്, കവടിയാര്‍, പേരുര്‍ക്കട, കേശവദാസപുരം, പട്ടം, മെഡിക്കല്‍കോളജ്, പരുത്തിപ്പറ തുടങ്ങിയ മേഖലകളില്‍ കുടിവെള്ള വിതരണം തടസപ്പെടും.

കുരിശടിക്കു സമീപം ഇന്നു രാവിലെ ഏഴു മണിയോടെയാണ് പൈപ്പ് പൊട്ടിയത്. 700 എം.എം. പിമോ പൈപ്പ് ആണ് പൊട്ടിയത്. ഇന്നു രാത്രിയോടെ കുടിവെള്ള വിതരണം പുന:സ്ഥാപിച്ചാനാകുമെന്നാണ് വാട്ടര്‍ അതോറിട്ടിയുടെ പ്രതീക്ഷ. പൈപ്പ് പൊട്ടി റോഡില്‍ കുഴി രൂപപ്പെട്ടതിനാല്‍ അമ്പലമുക്ക് ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here