തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിപ്പെടാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സി.ബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധം തുടര്‍ന്നതോടെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here