അപകടകാരിയായ സംഘടനയെന്ന റിപ്പോര്‍ട്ടിന്​ ശേഷവും സംഘപരിവാര്‍ കുടക്കീഴിലുള്ള ബജ്​റംഗ്​ദളിനെതിരേ നടപടി എടുക്കാന്‍ ഫേസ്​ബുക്ക്​ മടിച്ചെന്ന്​ വാള്‍സ്​ട്രീറ്റ്​ ജേര്‍ണല്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ബജ്‌റംഗ്​ദള്‍ പിന്തുണച്ചതായും വന്‍തോതില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായും ഫേസ്​ബുക്ക്​ സേഫ്​റ്റി ടീം കണ്ടെത്തിയിരുന്നു. എന്നിട്ടും അവര്‍ക്കെതിരേ നടപടി എടുക്കാന്‍ ഫേസ്​ബുക്ക്​ താല്‍പര്യം കാട്ടിയില്ലെന്നാണ്​ റിപ്പോര്‍ട്ട്​ പറയുന്നത്​. ബിസിനസ് സാധ്യതകളേയും ജീവനക്കാരുടെ സുരക്ഷയെയും അപകടത്തിലാക്കുമെന്ന്​ ഭയന്നാണ്​ നടപടി എടുക്കാത്തതെന്നും റിപ്പോര്‍ട്ട്​ ചൂണ്ടിക്കാട്ടുന്നു.

ബജ്‌റംഗ്​ദളിനെതിരായ നടപടി ‘ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ വാദികളെര പ്രകോപിപ്പിക്കുമെന്നും’ രാജ്യത്തെ ബിസിനസ്സ് സാധ്യതകളെ ബാധിക്കുമെന്നും ടെക് ഭീമന്‍ ഭയപ്പെടുന്നു. ഗ്രൂപ്പിനെ നിരോധിക്കുന്നത് ജീവനക്കാര്‍ക്കും ഒാഫീസുകള്‍ക്കുമെതിരെ ആക്രമണത്തിന് കാരണമാകുമെന്ന്​ ഭയപ്പെടുന്നതായും ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ബജ്‌റംഗ്​ദള്‍ പിന്തുണച്ചിരുന്നുവെന്നും അവര്‍ ‘അപകടകരാകളായ സംഘടന’ ആണെന്നും ഫേസ്​ബുക്ക്​ സുരക്ഷാ സംഘം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. റിപ്പോര്‍ട്ട്​ അനുസരിച്ച്‌​ ബജ്​റംഗ്​ദളിനെ ഫേസ്​ബുക്കി​ന്‍റ എല്ലാ പ്ലാറ്റ്​ഫോമുകളില്‍ നിന്നും നിരോധിക്കുകയാണ്​ വേണ്ടത്​.

ഫേസ്​ബുക്കി​ന്​ രാജ്യത്ത് ചില താല്‍പ്പര്യങ്ങളുണ്ട്. അതി​ന്‍റ ഏറ്റവും വലിയ ഉപഭോക്​തൃ അടിത്തറകളിലൊന്ന്​ ഇന്ത്യയാണ്​. ഡല്‍ഹി, മുംബൈ, എന്നിവിടങ്ങളിലുള്‍പ്പടെ അഞ്ച് ഓഫീസുകളും റിലയന്‍സ് ജിയോയില്‍ 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപവും ഫേസ്​ബുക്കിനുണ്ട്​. ഇതൊക്കെയാണ്​ നടപടികളില്‍ നിന്ന്​ ഫേസ്​ബുക്കിനെ പിന്തിരിപ്പിക്കുന്നത്​.

ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ക്ക്​ പ്രേരിപ്പിക്കുന്ന വിവരങ്ങള്‍ ബജ്​റംഗ്​ദള്‍ തുടര്‍ച്ചയായി ഫേസ്​ബുക്കില്‍ പ്രചരിപ്പിക്കുന്നുണ്ട്​.

വാള്‍സ്​ട്രീറ്റ്​ റിപ്പോര്‍ട്ട് അനുസരിച്ച്‌ യുഎസ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ബജ്‌റംഗ്​ദളിനെ ‘മതതീവ്രവാദ സംഘടന’ ആയാണ്​ കണക്കാക്കുന്നത്​. 2020 ല്‍ ബജ്​റംഗ്​ദളിനായി നീക്കിവച്ചിരിക്കുന്ന ഒരുപിടി ഗ്രൂപ്പുകളില്‍ നിന്നും പേജുകളില്‍ നിന്നും 5.5 ദശലക്ഷത്തിലധികം ഇന്‍ററാക്ഷന്‍സ്​ ലഭിച്ചിരുന്നു എന്നാണ് ഫേസ്ബുക്കി​െന്‍റ ഉടമസ്ഥതയിലുള്ള അനലിറ്റിക്‌സ് സംവിധാനമായ ക്രൗഡ്‌ ടാംഗിള്‍ കാണിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here