എട്ട് വിവിപാറ്റ് ഉപകരണങ്ങള്‍ ഷെഡ്ഡില്‍ ഉപേക്ഷിച്ച നിലയില്‍

0

ബംഗളൂരു:  കര്‍ണാടകയില്‍ എട്ട് വിവിപാറ്റ് ഉപകരണങ്ങള്‍ ഷെഡ്ഡില്‍ ഉപേക്ഷിച്ച നിലയില്‍. ബീജാപുര്‍ ജില്ലയിലെ വിജയപുരയിലാണ് സംഭവം. ഒരു തൊഴിലാളിയുടെ വീട്ടിലെ ഷെഡ്ഡില്‍ നിന്നാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. ബാറ്ററികള്‍ ഇല്ലാതെ വിവിപാറ്റ് ഉപകരണത്തിന്റെ പെട്ടികളാണ് കണ്ടെടുത്തത്. തൊഴിലാളികള്‍ വസ്ത്രം ഇട്ടു സൂക്ഷിക്കുന്ന നിലയിലായിരുന്നു ഇവ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here