സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ വീഴ്ചയുണ്ടായെന്നു വി.എസ്

0

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ വീഴ്ചയുണ്ടായെന്ന് ഭരണപിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. വികസം വികസന ആക്രോശമായി മാറരുതെന്നും മൂന്നാര്‍ ഒഴിപ്പിക്കല്‍ പുന:രാരംഭിക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

പരിസ്ഥിതിക്കു മേലുള്ള കൈകടത്തല്‍ തിരിച്ചടിയാണ്. മാധവ് ഗാഡ്ഗില്‍ നടത്തിയ പ്രവചനങ്ങള്‍ ഇപ്പോള്‍ സത്യമാവുകയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കേരളം ശാസ്ത്രീയമായല്ല രാഷ്ട്രീയമായാണ് കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  മൂന്നാര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിയതെന്തിനെന്ന് ചോദിച്ച വി.എസ് അത് തുടരാന്‍ ആവശ്യപ്പെട്ടു.

വികസനം ഒരിടത്തും പരിസ്ഥിതി മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന സ്ഥിതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവകേരള സൃഷ്ടിക്കായി ആദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. വ്യക്തിഗത രൂപരേഖകളല്ല. അതിന് കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ സഹായം തേടണം. അതിന് വിപുലമായ ഒരു കര്‍മസേനക്ക് രൂപം നല്‍കണം. അവര്‍ക്ക് ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും ഈ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here