തിരുവനന്തപുരം: ഉപഭോക്താക്കളെ വഞ്ചിച്ച മരടിലെ ഫഌറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍. ഈ ഫഌറ്റുകള്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മരടിലെ ഫഌറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീം കോടതി വിധി ഉണ്ടായത്. നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവ ചൂണ്ടിക്കാട്ടുമ്പോഴെല്ലാം നീതി പീഠങ്ങളില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച് നിര്‍മ്മാണം തുടര്‍ന്നശേഷം വിറ്റഴിക്കുകയാണ് ഒരുകൂട്ടം ബില്‍ഡര്‍മാര്‍ ചെയ്യുന്നത്.

സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫളാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റു ഫഌറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫളാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നു ചൂണ്ടിക്കാട്ടി താന്‍ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും വി.എസ്. ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here