തിരിച്ചറില്‍ കാര്‍ഡ് വിവാദം: ആര്‍ ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റി

0

ബെംഗളൂരു: തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ കണ്ടെത്തിയ ആര്‍.ആര്‍. നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മേയ് 28 ലേക്കു മാറ്റി. സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസ് എടുത്തിരുന്നു. ചേരി പ്രദേശത്തു ജീവിക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളായിരുന്നു പിടിച്ചെടുത്തവയില്‍ അധികവും.
അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ലഭിച്ച തിരിച്ചറില്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 800 എണ്ണം യഥാര്‍ത്ഥമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ചെണ്ണം 2012ല്‍ വിതരണം ചെയ്തതാണ്. എഫ്.ഐ.ആറിലെ എല്ലാ വിവരങ്ങളും പുറത്തുവിടാനാകാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here