വിഴിഞ്ഞം തുറമുഖം: ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചീറ്റ്

0
11

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയില്ലെന്ന് അന്വേഷണ കമ്മിഷന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

അഴിമതി ആരോപണങ്ങളോടെയുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയുയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള അന്വേഷണവും.

LEAVE A REPLY

Please enter your comment!
Please enter your name here