തിരുവനന്തപുരം: കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്തുവച്ചായിരുന്നു അന്ത്യം.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (2010), ഓടക്കുഴൽ പുരസ്കാരം (1983) തുടങ്ങിയവ നേരിടയിട്ടുണ്ട്. 1939 ജൂൺ രണ്ടിന് ഇരിങ്ങോലിലാണ് ജനനം. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം എന്നിവടങ്ങളിലെ കോളജുകളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.