ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.

സീലംപൂരില്‍ നിന്നാണ് കൂടുതല്‍ അക്രമവാര്‍ത്തകള്‍ പുറത്തുവരുന്നത്. പോലീസിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് എയ്ഡ് പോസ്റ്റുകള്‍ ഇവര്‍ തീയിട്ടു. കമ്മീര്‍ വാതകം അടക്കം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഭവത്തില്‍ രണ്ടു പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

സീലംപുരില്‍ നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഏഴു മെട്രോ സ്‌റ്റേഷനുകള്‍ ഡല്‍ഹി മെട്രാ റെയില്‍ കോര്‍പ്പറേഷന്‍ അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here