വിജയ് മല്യയുടെ ഹെലികോപ്ടറുകള്‍ ലേലം ചെയ്തു, വില 8.75 കോടി

0

ബംഗളൂരു: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററകള്‍ സര്‍ക്കാര്‍ ലേലം ചെയ്തു. 8.75 കോടി രൂപയ്ക്ക് ഡല്‍ഹി ആസ്ഥാനമാക്കിയുള്ള ചൗധരി ഏവിയേഷന്‍ കമ്പനിയാണ് ഹെലികോപ്ടറുകള്‍ സ്വന്തമാക്കിയത്.

ബംഗളൂരുവിലെ ട്രിബ്യൂണലിന്റെ മേല്‍നോട്ടത്തിലായിരുന്നു ലേലം. 2013 ലാണ് ഈ ഹെലികോപ്ടറുകള്‍ അവസാനം സര്‍വീസ് നടത്തിയത്. മുംബൈയിലെ ജുഹു എയര്‍പോര്‍ട്ടിലാണ് ഇവ ഇപ്പോഴുമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here