സ്വത്തുവിട്ട് കടം വീട്ടാം… ബാ്ങ്കുകള്‍ കൊള്ളക്കാരനായിചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ല്യ

0

ഡല്‍ഹി: തന്റെ സ്വത്തു വിറ്റ് കടം വീട്ടാമെന്നും ബാങ്കുകള്‍ ഒരു കൊള്ളക്കാരനായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് മല്ല്യ. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിഷയത്തില്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചുമാണ് രണ്ടു വര്‍ഷം മുന്‍പ്് മോദിക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും മല്യ കത്തെഴുതിയത്. രണ്ട് കത്തുകളും മല്യ ഇപ്പോള്‍ പുറത്തുവിടുകയായിരുന്നു. 2016 ഏപ്രില്‍ 15നാണ് താന്‍ കത്തുകള്‍ നല്‍കിയതെന്നും എന്നാലിതുവരെ കത്തിന് മോദിയോ, ജയ്റ്റ്‌ലിയോ മറുപടി നല്‍കിയില്ലെന്നും മല്യ പറഞ്ഞു. വായ്പാ തട്ടിപ്പിന്റെ പ്രതീകമായി ഞാന്‍ മാറിയിരിക്കുകയാണ്. ഇത് കൂടാതെ പൊതുജനത്തിന്റെ രോഷത്തിനും ഹേതുവായി. 9,000 കോടി രൂപ വായ്പയുമായി താന്‍ ഒളിച്ചോടിയെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നത്. കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ ചിലത് മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവനെന്ന്് മുദ്രകുത്തിയെന്നും മല്യ പറഞ്ഞു.

നിലവില്‍ 13,900 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും മല്യ പറഞ്ഞു. കട ബാധ്യത തീര്‍ക്കുന്നതിനായി കര്‍ണാടക ഹൈക്കോടതിയുടെ അനുമതി മല്യ തേടിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here