മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്, എഫ്.ഐ.ആര്‍. കോടതിയില്‍

0

തിരുവനന്തപുരം: കോടതിയും വിജിലന്‍സും ഒരിക്കല്‍ തള്ളിയ ആരോപണത്തില്‍ എഫ്.ഐ.ആറുമായി വീണ്ടും വിജിലന്‍സ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് നേരത്തെ അന്വേഷിച്ചു തള്ളിയ ആരോപണത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

തുറമുഖ ഡയറക്ടറായിരിക്കെ, ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. 8കോടി വിലയുള്ള ഡ്രെഡ്ജര്‍ 19 കോടിയ്ക്ക് വാങ്ങിയത് സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണെന്ന് ഇതില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here