പരാതിക്കാരിക്ക് സുപ്രീം കോടതിയുടെ അന്വേഷണ സമിതിയില്‍ അവിശ്വാസം, ജസ്റ്റിസ് എന്‍.വി. രമണ പിന്‍മാറി ?

0

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക ആരോപണം അന്വേഷിക്കുന്ന സുപ്രീം കോടതിയുടെ മൂന്നംഗ അന്വേഷണ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പരാതിക്കാരി രംഗത്ത്. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് എന്‍.വി. രമണ സമിതിയില്‍ നിന്ന് പിന്‍മാറിയേക്കും..

വെള്ളിയാഴ്ച ഹാജരായി തെളിവുകളും മൊഴിയും നല്‍കാന്‍ പരാതിക്കാരിയോട് സമിതി നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പരാതികാരി അവിശ്വാസം രേഖപ്പെടുത്തി, രേഖാമൂലം അറിയിച്ചിട്ടുള്ളത്. തന്റെ പരാതി ഏകപക്ഷീയമായി തള്ളുമോയെന്ന ആശങ്കയും പരാതിക്കാരി പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here