കൊച്ചി:പതിമൂന്നുകാരി വൈഗയെ കൊലപ്പെടത്തി പുഴയില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ പിതാവ് സനുമോഹനുമായി പോലിസ് ഇന്ന് തെളിവെടുപ്പ് നടത്തും.കങ്ങരപ്പടിയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ്,വൈഗയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴ എന്നിവടങ്ങളിലായിരിക്കും ഇന്ന് അന്വേഷണ സംഘം സനുമോഹനെയുമായി തെളിവെടുപ്പ് നടത്തുതയെന്നാണ് വിവരം.ഇതിനു ശേഷം അടുത്ത ദിവസങ്ങളില്‍ കൊലപാതകത്തിനു ശേഷം സനുമോഹന്‍ ഒളിവില്‍ കഴിഞ്ഞ കൊല്ലൂര്‍ മൂകാംബികയിലെ ലോഡ് ജ്, കര്‍വാര്‍,കോയമ്ബത്തൂര്‍,ഗോവ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സനുമോഹനെ എത്തിച്ച്‌ തെളിവെടുക്കും.

കര്‍വാറില്‍ വെച്ച്‌ അറസ്റ്റിലായ സനുമോഹനെ ഇന്നലെ പുലര്‍ച്ചെയാണ് കൊച്ചിയില്‍ എത്തിച്ച്‌ അറസ്റ്റു രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ സനുമോഹനെ കൂടുതല്‍ അന്വേണത്തിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതി 10 ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിന്നു. കോടികളുടെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സനുമോഹനെതിരെ മുംബൈയിലും കേസുള്ളതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സനുമോഹന്റെ മുംബൈയിലെ സാമ്ബത്തിക ഇടപാടുകള്‍ കണ്ടെത്തുന്നതിനായി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം മുബൈയില്‍ വിവര ശേഖരണം നടത്തിവരികയാണ്.മുംബൈ പോലിസും സനുമോഹനെ ചോദ്യം ചെയ്യാന്‍ വരും ദിവസം കൊച്ചിയില്‍ എത്തുമെന്നാണ് വിവരം.സനുമോഹനെ ഇന്നലെ ദീര്‍ഘ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തുവെങ്കിലും ഇയാള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണ്.

വൈഗയുടെ കൊലപാതകത്തിനു ശേഷം ഒളിവളില്‍ പോയ സനുമോഹനെ 28 ദിവസത്തിനു ശേഷമാണ് പോലിസ് പിടികുടുന്നത്‌വടക്കന്‍ കര്‍ണ്ണാടകയിലെ കാര്‍വാര്‍ ടാഗോര്‍ ബീച്ചില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ പിടിയിലായത്. സ്വകാര്യ ബസ്സില്‍ കൊല്ലൂരില്‍ നിന്ന് ഉഡുപ്പി വഴി കാര്‍വാറിലേയ്ക്ക് കടക്കുന്നതിനിടെയാണ് കര്‍ണ്ണാടക പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സനുമോഹനെ കൊച്ചി സിറ്റി പോലിസിനു കൈമാറി. ഇന്നലെ പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിച്ചു.സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.

സ്വന്തം ശരീരത്തോട് ചേര്‍ത്ത് വൈഗയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വൈഗയെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തി. ഇതിനു ശേഷം അവിടെ നിന്നും പോകുകയുമായിരുന്നുവെന്ന് സനുമോഹന്‍ പോലിസിനോട് പറഞ്ഞത്.എന്നാല്‍ സനുമോഹന്റെ മൊഴികളില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലിസ് വ്യക്തമാക്കുന്നത്.ആദ്യം പറയുന്നതല്ല അയാള്‍ പിന്നീട് പറയുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. വൈഗയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തതയും അന്വേഷണവും ആവശ്യമാണെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രതി പറയുന്നത്.ഇതു സംബന്ധിച്ച്‌ കൂടുതല്‍ തെളിവുകള്‍

കണ്ടെത്തേണ്ടതുണ്ട്.കൃത്യമായ ആസൂത്രണത്തോടെയാണ് സനുമോഹന്‍ കൊലപാതകം നടത്തിയിരിക്കുന്നതെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷര്‍ വ്യക്തമാക്ക

LEAVE A REPLY

Please enter your comment!
Please enter your name here