ആരോഗ്യനില മെച്ചപ്പെടുന്നു, മണ്ണാറശാലയില്‍ പുറ്റും മുട്ടയും സമര്‍പ്പിച്ച് ആരാധകര്‍

0
2

ഹരിപ്പാട്: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ തുടരുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയില്‍ പ്രത്യേക വഴിപാടുകള്‍. നിരവധി ആരാധകരാണ് അര്‍ച്ചന, പുറ്റും മുട്ടയും സമര്‍പ്പിക്കാന്‍ എത്തിയത്. വാവയ്ക്ക് ആയൂരാരോഗ്യ സൗഖ്യം നേര്‍ന്ന് മണ്ണാറശ്ശാല കുടുംബാംഗം സന്ദേശം അയക്കുകയും ചെയ്തു. സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറില്‍നിന്നും പിടികൂടിയ അണലിയെ നാട്ടുകാര്‍ക്കു കാണിച്ചുകൊടുക്കുന്നതിനിടെയാണ് കടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here