ബിഷപ്പ് ഫ്രാങ്കോ രൂപതയുടെ ഭരണ ചുമതല വീതിച്ചു നല്‍കി, വത്തിക്കാന്‍ ഇടപെടുന്നു

0

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷന്റെ ചുമതലകള്‍ വീതിച്ചു നല്‍കി. ഫാ. മാത്യു കൊക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്നു വൈദികര്‍ക്ക് രൂപതയുടെ ഭരണ ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു.

രൂപതയുടെ ഭരണപരമായ പദവി മാത്രമാണ് ഒഴിഞ്ഞത്. അതിനാല്‍ തന്നെ ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി തുടര്‍ന്നും ഉണ്ടാകും. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു നീങ്ങുയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് നടപടി.

ജലന്തര്‍ ബിഷപ്പിന്റെ പീഡന വിവാദത്തില്‍ വത്തിക്കാനും ഇടപെട്ടു. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്നു വത്തിക്കാന്‍ വിശദാംശങ്ങള്‍ തേടി. രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് സൂചന. ബിഷപ്പിനോട് ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ബിഷപ്പ് കൈപ്പറ്റി. ഈ മാസം 19ന് ബിഷപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. ബിഷപ്പിന്റെ അറസ്റ്റിനായി കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമം എട്ടാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here