വരാപ്പുഴ കസ്റ്റഡി മരണം: അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി, കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും

0

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് മര്‍ദ്ദനത്തില്‍ മരണമടഞ്ഞ ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ധനസഹായമായി 10 ലക്ഷം രൂപയും നല്‍കും.
പോലീസുകാര്‍ കാരണമാണ് താനും മകളും അനാഥരായത്. സങ്കടത്തോടെയാണെങ്കിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുന്നുവെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. കേസ് കോടതിയില്‍ എത്തുമ്പോള്‍ വമ്പന്മാര്‍ രക്ഷപെടാനുള്ള സാധ്യതയും അഖില ചൂണ്ടിക്കാട്ടി.

അതേസമയം, സംഭവം നടക്കുമ്പോള്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു പുറമേ ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത സമയത്തെ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കും. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.ഐ. ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here