വരാപ്പുഴ: കസ്റ്റഡിയിലെടുക്കല്‍ സി.പി.എം പ്രാദേശിക നേതാക്കളുടെ അറിവോടെയെന്ന് ശ്രീജിത്തിന്റെ അമ്മ

0

കൊച്ചി: വരാപ്പുഴ ലോക്കപ്പ് മര്‍ദ്ദനം സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് മരണപ്പെട്ട ശ്രീജിത്തിന്റെ കുടുംബം. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രദേശിക നേതാര് പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ പ്രതിചേര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here