മജിസ്‌ട്രേറ്റിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ബാര്‍ അസോസിയേഷന്‍ മാപ്പു പറഞ്ഞു

0

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദീപ മോഹനന്റെ ജോലി തടസ്സപ്പെടുത്തുകയും പൂട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ മാപ്പു പറഞ്ഞു. മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ചും ഖേദം പ്രകടിപ്പിച്ചു.

മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും കര്‍ശന നിലപാടു സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ന് ജില്ലാ ജഡ്ജി വിളിച്ച യോഗത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ ഖേദം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here