വാളയാർ കേസില്‍ പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്ചയെന്ന് ജുഡീഷ്യൽ കമ്മീഷൻ

വാളയാർ കേസിൽ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്‍ച ചൂണ്ടിക്കാട്ടി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തി. മുൻ എസ്.ഐ പി. സി ചാക്കോയുടേത് മാപ്പർഹിക്കാത്ത അന്യായമാണ്. വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർമാർക്ക് ഇനി നിയമനം നൽകരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here