കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി ഉത്തരവ് ചോദ്യം െചയ്ത് സര്‍ക്കാറും കുട്ടികളുടെ മാതാവും നല്കിയ ഹരജികളിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആര്. അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്.
അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 2017 ജനുവരെ 13നാണ് 13 വയസ്സുള്ള മൂത്ത കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. മൂന്ന് മാസത്തിനിപ്പുറം മാര്‍ച്ച് 4ന് ഇളയകുട്ടിയായ 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരു കുട്ടികളും പീഡനത്തിന് ഇരയായാതായും കണ്ടെത്തിയിരുന്നു.
പ്രതികളുടെ പീഡനം സഹിക്ക വയ്യാതെ കുട്ടികള്‍ തൂങ്ങിമരിച്ചുവെന്നാണ് കേസ് പുനരന്വേഷണത്തിന് ഒരുക്കമാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ പോലീസ് തുടക്കം മുതലെ പ്രതികള്‍ക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്ന് മാതാപിതാക്കളും വാദിക്കുന്നു