പാലക്കാട്: വാളയാര്‍ സഹോദരികളുടെ മരണത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെയുളള പോലീസിന്റെ അപ്പീല്‍ നീക്കം പ്രതിഷേധം തണുപ്പിക്കുന്നില്ല. ഇനിയൊരു പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. പെണ്‍കുട്ടികള്‍ക്കു നീതി തേടി രംഗത്തെത്തിയ ഹാക്കര്‍മാര്‍ സംസ്ഥാന നിയമവകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു.

വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നിലെ പ്രതികളെ വെറുതെ വിട്ടതിലുള്ള പ്രതിഷേധക്കുറിപ്പാണ് സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത്. സംസ്ഥാനത്ത് നിയമവകുപ്പുണ്ടോയെന്ന ചോദ്യവും കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍മാര്‍ ഉയര്‍ത്തുന്നുണ്ട്. മൂത്ത പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് താനും ഭര്‍ത്താവും നേരില്‍കണ്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഇക്കാര്യം അന്വേഷണ സംഘത്തെയും കോടതിയെയും അറിയിച്ചിട്ടും നീതി കിട്ടിയില്ല. പ്രതികളുടെ സി.പി.എം ബന്ധവും ഇവര്‍ ആരോപിച്ചിട്ടുണ്ട്.

കേസില്‍ ആവശ്യമെങ്കില്‍ പുന:രന്വേഷണം നടത്തുമെന്ന നിലപാടിലാണ് മന്ത്രി എ.കെ. ബാലന്‍. പ്രോസിക്യൂഷന്റെ വീഴ്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here