വാളയാര്‍: പബ്ലിക് പ്രോസിക്യുട്ടര്‍ ലത ജയരാജിനെ പുറത്താക്കി

0

തിരുവനന്തപുരം: വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജിനെ സര്‍ക്കാര്‍ പുറത്താക്കി. ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു.

അന്വേഷണത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലായ കേസായതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ നിലവില്‍ സാധിക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here