വാഗമണില്‍‌ നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് അടച്ചുപൂട്ടുമെന്ന് ജില്ലാഭരണകൂടം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്‍റെ ഭാഗമായി റിസോര്‍ട്ട് പൊലീസ് സീല്‍ വെച്ചു. എസ്.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.

ഞായറാഴ്ച വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്ബ് അടക്കം നിരവധി ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ഇടുക്കി വാഗമണിൽ സിപിഐ പ്രാദേശിക നേതാവിന്റെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാപാര്‍ട്ടിക്ക് ലഹരി സംഘടിപ്പിച്ചത് ഒമ്പതുപേരാണ്. ‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ് ആളെക്കൂട്ടിയത്. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ 60പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. എല്‍എസ്ഡി സ്റ്റാംപ്, ഹെറോയിന്‍, ഗം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വട്ടപ്പത്താലിലെ റിസോര്‍ട്ടില്‍ തെളിവെടുപ്പ് തുടരുന്നു. ഇന്നലെ വൈകുന്നേരം തൂടങ്ങിയ പാർട്ടിയെ കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാര്‍ട്ടിക്ക് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here