• Update
    • പിറന്നാള്‍ ആഘോഷത്തിന്റെ മറവിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ലഹരി മരുന്ന് എത്തിച്ചത് മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന്. എട്ടു യുവാക്കളും ഒരു യുവതിയും അറസ്റ്റിലായി. ഇവരാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. 60 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പങ്കെടുത്തവരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കുന്നു.

വാ​ഗ​മ​ണ്‍ : വാ​ഗ​മ​ണ്ണി​ലെ വ​ട്ട​പ​താ​ലി​ല്‍ നടന്ന നി​ശാ​പാ​ര്‍​ട്ടി​യി​ല്‍ റെ​യ്ഡ്. സം​ഭ​വ​ത്തി​ല്‍ 60 പേ​ര്‍ പി​ടി​യി​ലാ​യെ​ന്നാ​ണ് റിപ്പോര്‍ട്ട് . ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ആ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത് . അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 25 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ട്ട​പ​താ​ലി​ലെ ക്ലി​ഫ് ഇ​ന്‍ റി​സോ​ര്‍​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .  പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്ന് ഏ​റെ ഉ​ള്ളി​ലേ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന റി​സോ​ര്‍​ട്ട് ആ​ണ് ക്ലി​ഫ് ഇ​ന്‍. 

ഇടുക്കി വാഗമണിൽ സിപിഐ പ്രാദേശിക നേതാവിന്റെ സ്വകാര്യ റിസോർട്ടിൽ  നടന്ന  നിശാപാര്‍ട്ടിക്ക് ലഹരി സംഘടിപ്പിച്ചത് ഒമ്പതുപേരാണ്. ​‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ് ആളെക്കൂട്ടിയത്. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പോ​ലീ​സ് അറിയിച്ചു. ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ 60പേരെ പോ​ലീ​സ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.  എല്‍എസ്ഡി സ്റ്റാംപ്, ഹെറോയിന്‍, ഗം, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വട്ടപ്പത്താലിലെ റിസോര്‍ട്ടില്‍  തെളിവെടുപ്പ്  തുടരുന്നു. ഇന്നലെ വൈകുന്നേരം തൂടങ്ങിയ  പാർട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

“വാഗമണ്ണില്‍ നിശാപാര്‍ട്ടിക്ക് മൂന്നു മുറി മാത്രമാണ് നല്‍കിയതെന്ന് റിസോര്‍ട്ട് ഉടമ. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. അതേസമയം, നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് സംഘത്തെ പോ​ലീ​സ് തടഞ്ഞു. ഡിസിസി പ്രസിഡന്‍റ്  ഇബ്രാഹിംകുട്ടി കല്ലാറിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം. കസ്റ്റഡിയിലുള്ളവരെ രക്ഷിക്കാന്‍ പോ​ലീ​സ് ശ്രമമെന്ന് ആരോപണം. റിസോര്‍ട്ട് ഉടമയും സിപിഐ നേതാവുമായ ഷാജി കുറ്റിക്കാടിനെ ചോദ്യം ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here