തിരുവനന്തപുരം: 18 വയസ്സ് തികഞ്ഞവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാതാക്കളുമായി വാക്‌സിന്‍ വാങ്ങാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇതു മാനസിലാക്കി വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണം. വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗം പകര്‍ത്താനുള്ള കേന്ദ്രങ്ങളായി മാറരുത്. രണ്ടാമത്തെ ഡോസിനുള്ളവരുടെ ലിസ്റ്റ് സമയമാകുന്ന മുറയ്ക്ക് കേന്ദ്രങ്ങളിലെ മാനേജര്‍ പ്രസിദ്ധീകരിക്കുകയും വിളിച്ചറിയിക്കുകയും ചെയ്യും. കേരളത്തില്‍ മേയ് 30 നുള്ളില്‍ 45 വയസിനു മുകളിലുള്ള ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിാരുന്നത്. എന്നാല്‍ അതിനുള്ള വാക്‌സിന്‍ ലഭ്യമായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here