തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ കോവിഡ് വാക്സിന്‍ എടുക്കാത്ത 1707 അധ്യാപകരും അനധ്യാപകരുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്സിനെടുക്കാനുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 1707 പേരായി കുറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപക അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണെന്നു മന്ത്രി വ്യക്തമാക്കി.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കന്‍ഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 229 അധ്യാപകരും വാക്സിന്‍ എടുക്കാനുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 110, കൊല്ലം- 90, പത്തനംതിട്ട- 51, കോട്ടയം- 74, ഇടുക്കി- 43, ആലപ്പുഴ- 89, എറണാകുളം- 106, തൃശൂര്‍- 124, പാലക്കാട്- 61, മലപ്പുറം- 201, കോഴിക്കോട്- 151, വയനാട്- 29, കണ്ണൂര്‍- 90, കാസര്‍കോട്- 36.

LEAVE A REPLY

Please enter your comment!
Please enter your name here