കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വൈസ്റ്റ് മിഡ്‌നാപൂരിലെ പുഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. തൃണമുല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണത്തിനു പിന്നിലെന്ന് വി. മുരളീധരന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയാണ് വാഹനത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുരളീധരന്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here