ആദിവാസികളുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് വി.മുരളീധരൻ

0
1

തിരുവനന്തപുരം: ജില്ലയിലെ പാലോട് മേഖലയിലെ ആദിവാസികളുടെയും മറ്റുംഇടയിലുള്ള ആത്മഹത്യകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. പാലോടിനടുത്ത് ഞാറനീലി ആദിവാസി കോളനിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ വീട് വി.മുരളീധരൻ സന്ദർശിച്ചു. ഇരുനൂറോളം പേരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ ആത്മഹത്യ ചെയ്തത്. ഇതിന് പിറകിൽ ദുരൂഹതയുണ്ടെന്ന് വി.മുരളീധരൻ പറഞ്ഞു.

ആദിവാസികൾക്ക് വേണ്ടി അനുവദിച്ച ഫണ്ടുകൾ ഉപയോഗിക്കാതിരിക്കുകയോ ദുർവിനിയോഗം നടത്തുകയോ ആണ് .ഇക്കാര്യവും സമഗ്രമായി അന്വേഷിക്കണം. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ അധികൃതർ അലംഭാവം കാണിക്കുകയാണ്. ആദിവാസി മേഖലയിൽ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വി.മുരളീധരൻ കുറ്രപ്പെടുത്തി. ആദിവാസികളുടെ ഭൂമി വ്യാപകമായി അന്യാധീനപ്പെടുകയാണ്. ഇതിന് പിറകിൽ ഗൂഡാലോചനയുണ്ട്. മദ്യം സുലഭമാക്കുന്നതും അവരുടെ ഭൂമിതട്ടിപ്പറിക്കാനാണ്. ആദിവാസി പീഡനം വ്യാപകമാവുമ്പോൾ സർക്കാർ കൈയുംകെട്ടി നോക്കി നിൽക്കുകയാണ്. സർക്കാരിന്റെ അനാസ്ഥക്കെതിരെ ബി.ജെ.പി സമര രംഗത്തിറങ്ങുമെന്നും വി.മുരളീധരൻ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here