ലഖ്‌നൗ: അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അനുയോജ്യമായ അഞ്ച് സ്ഥലങ്ങളുടെ പട്ടിക ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറി. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലായിട്ടാണ് അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. പഞ്ചോക്ഷി പരിക്രമ എന്ന പേരില്‍ ഹിന്ദുക്കള്‍ പവിത്രമായികണക്കാക്കുന്ന 15 കിലോമീറ്റര്‍ ചുറ്റവളവിനു പുറത്താണ് ഈ സ്ഥലങ്ങളെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഈ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here